സവർണ്ണ കല

ജനകീയ കല, ക്ലാസിക്കൽ കല എന്നിവയിലാണ് ഞാൻ ഇത്രയും കാലം ചർച്ചകളും എഴുത്തും ഒക്കെ കണ്ടിട്ടുള്ളത്. അടുത്തിടെ കേട്ട് തുടങ്ങിയ ഒരു ക്ലാസിഫിക്കേഷൻ ആണ് “സവർണ്ണ കല”. കേട്ടതനുസരിച്ച് ഇത് ക്ളാസിക്കൽ കലയുടെ തന്നെ ഇനം തിരിയ്ക്കലാണ്. വളരെ കൗതുകത്തോടെ “സവർണ്ണ കലയെ” പറ്റിയുള്ള വർത്തമാനങ്ങളും ചർച്ചകളും ശ്രദ്ധിച്ചപ്പോൾ മനസ്സിലായത് സവർണ്ണ ജാതിയുമായി ചുറ്റി കിടക്കുന്ന ഒരു സംഗതിയാണ് സവർണ്ണ കല. ആർട്ടിനെ സവർണ്ണർ കൈയ്യേറുമ്പോൾ എന്നതാണ് ഭൂരിപക്ഷം ചർച്ചകളിലേയും ഫോകസ് പോയന്റ്.

ഒരു കലയെ സവർണ്ണമാക്കുന്നത് അതിന്റെ എയ്സ്തെറ്റിക്സ് എന്നാണ് എന്റെ വിശ്വാസം. അത് വിശദീകരിയ്ക്കാൻ ഞാൻ പ്രാക്ടീഷ്ണർ ആകുന്ന കർണാടക സംഗീതത്തെ തന്നെ എനിയ്ക്ക് കൂട്ട് പിടിയ്ക്കേണ്ടതുണ്ട്. അത് മറ്റൊരിയ്ക്കൽ ആവാം. ഈ കുറിപ്പിന്റെ ഉദ്ദേശം മറ്റൊന്നാണ്. ഒരു കലാരൂപത്തിന്റെ എയ്സ്തെറ്റിക്സിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലാതിരിക്കുമ്പോൾ തന്നെ അതിന് സംഭവിച്ച രൂപം മാറ്റൽ എന്താവും എന്ന് ചെറിയ ഒരു അന്വേഷണം.

കലകളെ സവർണ്ണർ ഏറ്റെടുക്കുന്നു എന്നത് ആണല്ലോ ‘സവർണ്ണ കലകളെ’ കുറിച്ചുള്ള ആദ്യത്തെ പ്രശ്നം. ഇത് എല്ലായിടത്തും ഉയർന്ന് കേൾക്കുന്നത് ഒരു problem statement ആയിട്ടാണ്. ഇതാ ഇങ്ങനൊരു വല്യ പ്രശ്നം എന്ന problem statement നെ ഒരു വട്ടം, രണ്ട് വട്ടം, പത്ത് വട്ടം അവതരിപ്പിക്കാം. പതിനൊന്നാം തവണ ഈ problem statement ന് ഒരു solution നിർദ്ദേശിയ്ക്കേണ്ട ധാർമ്മിക ഉത്തരവാദിത്വം പ്രശ്നം ഉന്നയിക്കുന്നവർക്ക് ഉണ്ട്. പ്രശ്നത്തിന് മേൽ പ്രവർത്തിയ്ക്കണ്ട, ഒരു സൊല്യൂഷൻ എന്തായാലും ആലോചിക്കാമല്ലോ.

സവർണ്ണ കല, സവർണ്ണമല്ലാത്ത കല എന്ന വിഭജനത്തിൽ ആദ്യം ഉൾപ്പെട്ടത് ക്ലാസിക്കൽ സംഗീതവും നൃത്തവും തന്നെ. സവർണ്ണ ജാതിയിൽ പെട്ടവർ patronise ചെയ്യുന്ന കല, സവർണ്ണർ പ്രാക്റ്റീഷനേഴ്സ് ആവുന്ന കല – ഈ ചർച്ചകളിൽ എപ്പോഴും ഉദാഹരണമാകുന്നത് കലാ ചരിത്രത്തിൽ നിന്നും ഒരു വല്യ സമൂഹം അപ്രത്യക്ഷപ്പെട്ടതാണ്. കലകളുടെ ഏറ്റവും വല്യ സമ്പാദകർക്ക് അതത്രയും നഷ്ടപ്പെട്ടു പോയത് ഇത്തരം ചർച്ചകളിൽ നിറഞ്ഞ് നിൽക്കുന്നു. അവരുടെ വിധിയുടെ ഒരു തുടർച്ച ഉണ്ടാകുമോ എന്ന ആശങ്ക സവർണ്ണ കല എന്ന പ്രശ്നത്തെ ഉയർത്തുന്നവർക്കുണ്ട്. ഇപ്പോഴത്തെ രാഷ്ട്രീയ സാംസ്കാരിക സാഹചര്യത്തിൽ നിറഞ്ഞു നിൽക്കുന്ന ‘ഹിന്ദുത്വ’ കലകളെ അപഹരിക്കുമോ എന്ന ഉത്‌കണ്‌ഠയും.

പറഞ്ഞു വരുന്നത് ദേവദാസി /നട്ടുവനാർ സമൂഹത്തെ പറ്റിയാണ്. അവരുടെ കല
എപ്പോൾ എങ്ങനെ എന്തു കൊണ്ട് നിന്ന് പോയി എന്നതിനെ കുറിച്ച് ambiguity നില നിൽക്കുന്നു. Academic work ചിലതൊക്കെ ഉണ്ട്, ചില പുസ്തകങ്ങൾ ഉണ്ട്. അധികം വെളിച്ചമെത്താത്ത താളുകൾ.

Colonialism സംഭവിച്ചപ്പോൾ അടിച്ചേൽക്കപ്പെട്ട വിക്റ്റോറിയൻ മൂല്യങ്ങൾ, ബ്രിട്ടീഷ് ആധിപത്യത്താൽ ശക്തി ക്ഷയിച്ച രാജ ഭരണം എന്നിവയാണ് ദേവദാസി സമൂഹത്തിനു പറ്റിയ പതനത്തിന്റെ പ്രധാന കാരണം ആയി രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ സ്വാതന്ത്ര്യത്തോട് അടുപ്പിച്ചു നടപ്പിലാക്കിയ Anti Nauch ആക്ട്, ക്ലാസിക്കൽ കലകളിൽ ക്രമേണ ചേർക്കപ്പെട്ട ഭക്തി എലമെന്റ് (തേവാരം, തിരുപ്പുകഴ്, ദിവ്യ പ്രബന്ധം മുതൽ പുരന്തര ദാസർ, ട്രിനിറ്റി യുടെ ഭക്തി കൃതികൾ ഒന്നും മറന്നിട്ടല്ല, കലയുടെ aesthetic element ആയി ഭക്തിയെ കൂട്ടി ചേർത്തതാണ് ഉദ്ദേശിയ്ക്കുന്നത് )എന്നിവ മറ്റ് കാരണങ്ങൾ ആയി പറയുന്നുണ്ട്.
ദേവദാസി എന്നവരുടെ identity പോലും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ടോ എന്നതും എനിയ്ക്ക് സംശയമുണ്ട്. പല സമുദായത്തിൽ(ഇപ്പോൾ കേൾക്കുന്നത് പ്രധാനമായും isai vellalar community)പ്പെട്ട, കല തൊഴിലാക്കിയ കൂട്ടരായിരുന്നു ദേവദാസി സമൂഹം. അവരിലെ പുരുഷന്മാർ നട്ടുവനാർ എന്നല്ലാതെ മറ്റ് പേരുകളിൽ അറിയപ്പെട്ടിരുന്നോ എന്നതിലും തീർച്ചയില്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം വരെ വളരെ ബഹുമാന്യരായ കലാ സമൂഹം പിന്തള്ളപ്പെടുകയും പിന്നീട് പുറത്താക്കപ്പെടുകയും ചെയ്തതിന് പ്രധാന കാരണമായി പറയുന്നത് പൊതു സമൂഹത്തിനുണ്ടായ മൂല്യ ബോധം, patrons ആയവരുടെ പദവി നഷ്ടം എന്നിവയൊക്കെ ആണ്. Morality, conjugal love/sexuality ഒക്കെ അടിസ്‌ഥാനമാകുന്ന വലിയ വിഷയങ്ങളാണിത് .
എനിയ്ക്ക് മനസ്സിലാവാത്ത പല കാര്യങ്ങളുണ്ട്, എന്നാൽ മനസ്സിലായ പ്രധാനപ്പെട്ട കാര്യം പൊതു ജനങ്ങളുടെ അഭിരുചിയിൽ ഉണ്ടായ മാറ്റമാണ്. Changes in Taste hierarchy and Performance culture എന്ന് പറയാം.

  • ഇന്ത്യൻ സ്വാതന്ത്ര്യത്തോട് അനുബന്ധിച്ചു ഉണ്ടായ Nationalism എന്ന വിചാരത്തിന്മേൽ, Performing Arts നും ഒരു അഴിച്ച് പണി ഉണ്ടായി.
  • ഒരു മോഡേൺ സമൂഹം കലകളെ എങ്ങനെ നോക്കി കാണുന്നു, social, ritualistic and aesthetic practices in performing arts എന്നതൊക്കെ ഒരു revival movement ന്റെ ഭാഗമായി പുനർ നിർമ്മിയ്ക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *