സവർണ്ണ കല

ജനകീയ കല, ക്ലാസിക്കൽ കല എന്നിവയിലാണ് ഞാൻ ഇത്രയും കാലം ചർച്ചകളും എഴുത്തും ഒക്കെ കണ്ടിട്ടുള്ളത്. അടുത്തിടെ കേട്ട് തുടങ്ങിയ ഒരു ക്ലാസിഫിക്കേഷൻ ആണ് “സവർണ്ണ കല”. കേട്ടതനുസരിച്ച് ഇത് ക്ളാസിക്കൽ കലയുടെ തന്നെ ഇനം തിരിയ്ക്കലാണ്. വളരെ കൗതുകത്തോടെ “സവർണ്ണ കലയെ” പറ്റിയുള്ള വർത്തമാനങ്ങളും ചർച്ചകളും ശ്രദ്ധിച്ചപ്പോൾ മനസ്സിലായത് സവർണ്ണ ജാതിയുമായി ചുറ്റി കിടക്കുന്ന ഒരു സംഗതിയാണ് സവർണ്ണ കല. ആർട്ടിനെ സവർണ്ണർ കൈയ്യേറുമ്പോൾ എന്നതാണ് ഭൂരിപക്ഷം ചർച്ചകളിലേയും …